കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സേഫ്റ്റി ആൻഡ് ഫയർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ 2022–2026 ബാച്ച് ബി.ടെക് വിദ്യാർത്ഥികൾക്ക് 100 ശതമാനം പ്ലേസ്മെന്റ് നേട്ടം.
ബാച്ചിലെ പ്ലേസ്മെന്റിന് അർഹരായ മുഴുവൻ 60 വിദ്യാർത്ഥികൾക്കും തൊഴിൽ ലഭിച്ചു. വിവിധ പ്രമുഖ ദേശീയ, അന്തർദേശീയ കമ്പനികളിൽ നിന്നായി വിദ്യാർത്ഥികൾക്ക് 70-ലധികം തൊഴിൽ ഓഫറുകളും ലഭിച്ചു.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, കെയേൺ ഓയിൽ ആൻഡ് ഗ്യാസ്, വേദാന്ത ലിമിറ്റഡ്, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, എസ്ബിഎം ഓഫ്ഷോർ, ഹാൾഡിയ പെട്രോകെമിക്കൽസ് ലിമിറ്റഡ്, ഹാവെൽസ് ഇന്ത്യ ലിമിറ്റഡ്, സെമിൻഡിയ കമ്പനി ലിമിറ്റഡ്, ടാറ്റ പവർ, ലാർസൻ ആൻഡ് ടൂബ്രോ, എഎം/എൻഎസ് ഇന്ത്യ, ഷപൂർജി പല്ലോഞ്ഞി ഗ്രൂപ്പ്, ഹീറോ ഫ്യൂച്ചർ എനർജീസ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, കെഇസി ഇന്റർനാഷണൽ ലിമിറ്റഡ്, സീസ്ഫയർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജ്, ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് വിദ്യാർത്ഥികളെ നിയമിച്ചത്.







